ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ സാമൂഹിക സന്നദ്ധ സേന ആലപ്പുഴ ജില്ലയിൽ അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. തുടർച്ചയായി ദുരന്തങ്ങൾ നേരിടുന്ന സാഹചര്യത്തിൽ മികവുറ്റ പ്രവർത്തനരീതികളിലൂടെയും ദുരന്തമുഖത്ത് സങ്കുചിതമായ ഇടപെടലുകളിലൂടെയും ഒഴിച്ചുകൂടാനാവാത്ത പങ്കാണ് സാമൂഹിക സന്നദ്ധ സേന വോളന്റിയേഴ്സ് ജില്ലയിൽ വഹിച്ചിരുന്നത്.
സന്നദ്ധ സേന വോളന്റിയേഴ്സിന്റെ സേവനം ജില്ലയിൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനും ദുരന്തങ്ങൾ നേരിടുന്നതിൽ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി ആലപ്പുഴ ജില്ലാ ഭരണകൂടം ആരംഭിച്ചതാണ് സാമൂഹിക സന്നദ്ധ സേന പ്രൊജക്റ്റ് സ്റ്റാർ (Project STAR- Support Team for Action & Readiness). ജില്ലാ കളക്ടർ ശ്രീ. എ അലക്സാണ്ടർ ഐ എ എസ് ൻറെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന സാമൂഹിക സന്നദ്ധ സേന സ്റ്റാർൻറെ കമ്മാൻഡർ ആയവരുന്നത് ആലപ്പുഴ സബ്-കളക്ടർ ശ്രീമതി. എസ് ഇലക്ക്യ ഐ എ എസ് ആണ്.
സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക സന്നദ്ധ സേന വോളന്റിയെർമാരുടെ പ്രവർത്തനത്തിനുവേണ്ടി ഒരു ജില്ലാതല കമാൻഡ് & കണ്ട്രോൾ സെന്റർ രൂപീകരിക്കുന്നത്. കൂടാതെ ഇത്രയും ചുരുങ്ങിയ കാലയളവിൽ തന്നെ സാമൂഹിക സന്നദ്ധ സേന വോളന്റിയേഴ്സിന്റെ സേവനം ഒരു ലക്ഷം പ്രവർത്തന മണിക്കൂറുകൾ പൂർത്തീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ല എന്ന സ്ഥാനവും നമ്മുടെ ആലപ്പുഴയ്ക്ക് സ്വന്തം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടാതെ പോലീസ് ഡ്യൂട്ടി, സെക്ടറിൽ മജിസ്ട്രേറ്റ് അസ്സിസ്റ്റൻസ് ഡ്യൂട്ടി, പി.എഛ്. സി അസ്സിസ്റ്റൻസ് ഡ്യൂട്ടി, നിർദ്ധരരായ കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കുക, അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകുക, കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മൃദദേഹ സംസ്കാരം എന്നിവ സാമൂഹിക സന്നദ്ധ സേന പ്രൊജക്റ്റ് സ്റ്റാർ വോളന്റിയേഴ്സ് വിവിധ ഡിപ്പാർട്മെന്റുകളുമായി ചേർന്നു ജില്ലയിൽ തുടർന്നുവരുന്നു.
കേരളത്തിൽ ആദ്യമായി സാമൂഹിക സന്നദ്ധ സേനയുടെ ആദ്യത്തെ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നതും ആലപ്പുഴ ജില്ലയിലാണ്. പ്രത്യേക പരിശീലനത്തിനു പുറമെ സൈനിക പരിശീലനം നേടിയവർ ടാസ്ക് ഫോഴ്സിൽ ഉണ്ട്. അഡ്വാൻസ്ഡ് സെർച്ച് & റെസ്ക്യൂ ഓപ്പറേഷനുകൾക്ക് നൈറ്റ് വിഷൻ, ഡ്രോൺ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും ടാസ്ക് ഫോഴ്സ്ൻറെ പ്രത്യേകതയാണ്.